തുടക്കം (ഭാഗം 1)
പ്ലസ്ടു പഠിക്കുമ്പോൾ തന്നെ ഉള്ള ഒരു ആഗ്രഹമായിരുന്നു എംബിഎ എടുത്ത് വലിയ ഒരു ബിസിനസ്സുകാരണനാകണം എന്ന്. ഈ ആഗ്രഹമാണ് സത്യത്തിൽ എല്ലാത്തിന്റെയും തുടക്കം. ഈ ആഗ്രഹം കാരണമാണ് പ്ലസ്‌ടുവിന് ശേഷം ഞാൻ ഒരു ബിസിനസ് ഡിപ്ലോമ തിരഞ്ഞെടുത്തത്. യുകെയിൽ പോയി ഡിപ്ലോമയുടെ തുടർച്ചയായി എംബിഎ ചെയ്യാനുള്ള ഒരു എളുപ്പവഴി കൂടി ആയിരുന്നു അത്.
യുകെയിൽ സ്റ്റുഡന്റ് വിസയിൽ പോവാൻ ചെലവ് അല്പം കൂടുതലാണെന്നറിയാമായിരുന്നു. പക്ഷെ കോഴ്സ് കഴിഞ്ഞുള്ള രണ്ട് വർഷത്തെ കാലാവധിയിൽ അവിടെ പാർടൈം ജോലി ചെയ്താൽ തന്നെ ചെലവായതിന്റെ പത്തിരട്ടി സമ്പാദിക്കാമെന്ന് അറിയുന്നത് കൊണ്ടാണ് ഒരു കൈ നോക്കാമെന്ന് വെച്ചത്.
പക്ഷെ ഡിപ്ലോമ സമയത്ത് യുകെ അവരുടെ വിസ വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ കൊണ്ട് വന്നു. നിർഭാഗ്യവശാൽ തികച്ചും പ്രതികൂലമായ ചില പുതിയ തീരുമാനങ്ങൾ. കോഴ്സ് കഴിഞ്ഞുള്ള രണ്ട് വർഷത്തെ വിസ കാലാവധി എടുത്തു കളഞ്ഞിരിക്കുന്നു. അതായത് കോഴ്സ് കഴിഞ്ഞ ഉടനെ നാട്ടിലേക്ക് തിരിക്കേണ്ടി വരും. പാർടൈം ജോലി ചെയ്ത അവിടെ നിൽക്കാൻ കഴിയില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഫുൾടൈം ജോലി ലഭിക്കാനുള്ള സാധ്യത വളരെ കുറവായത് കൊണ്ടും ഞാൻ പിന്നെ കൂടുതൽ ആലോചിക്കാതെ യുകെ എംബിഎ എന്ന സ്വപ്നം മായ്ച്ചു കളഞ്ഞു.
ഈ സാഹചര്യം മനസിലാക്കിയ ഞങ്ങളുടെ ഡിപ്ലോമ ബോർഡ് ഇന്ത്യയിൽ അടക്കം ഒരുപാടു രാജ്യങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളിൽ ഞങ്ങൾക്ക് തുടർന്ന് പഠിക്കാനുള്ള അവസരമൊരുക്കി.
ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയും പോലെ ഏതാണ്ട് ഇതേ സമയത്താണ് എൻ്റെ ഉപ്പാക്ക് ഗൾഫിൽ കാര്യമായ പ്രയാസം നേരിടേണ്ടി വന്നത്. പുതിയ ചില നിയമങ്ങൾ കാരണം നല്ല രീതിയിൽ പോയിരുന്ന ഫാമിലി ബിസിനസ് നഷ്ടത്തിലായി. അതോടുകൂടി എൻ്റെ വിദേശ പഠന മോഹങ്ങളെല്ലാം അവസാനിച്ചു.
പക്ഷെ ഒരു വഴി അപ്പോഴും ബാക്കി ഉണ്ടായിരുന്നു. ഒരു യുകെ യൂണിവേഴ്സിറ്റി അവരുടെ ഡിഗ്രി പ്രോഗ്രാം ഡൽഹിയിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽ നടത്തുന്നുണ്ട്. അതിലേക്ക് അഡ്മിഷൻ കിട്ടിയാലും മതി. കാരണം യുകെ യൂണിവേഴ്സിറ്റി കോഴ്സ് അല്ലെ, അപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും നല്ല അവസരം. കാരണം യുകെയിൽ പോയി പേടിക്കേണ്ട പകുതി ചിലവിൽ ഇന്ത്യയിൽ നിന്ന് തന്നെ യുകെ ഡിഗ്രി ലഭിക്കും.
പിന്നെ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളായി. ഡിപ്ലോമ അവസാനിക്കാൻ ആറ് മാസം കൂടെ ബാക്കിയുണ്ട്. അതിനിടക്ക് ഉപ്പ നാട്ടിലുള്ളപ്പോൾ അമിറ്റിയിൽ പോയി അഡ്മിഷന് വേണ്ട എല്ലാം അന്വേഷിച്ചു വരാമെന്നായി.
ബിസിനസ് ഒന്നുകൂടെ പച്ചപിടിച്ചെങ്കിലും വീട് വെക്കലും, ഉപ്പയുടെ അനിയന്മാരുടെ കല്യാണവും ഒക്കെ കാരണം സാമ്പത്തികമായി ബുദ്ധിമുട്ടിൽ തന്നെ ആയിരുന്നു ഉപ്പ. എങ്കിലും മകൻറെ പഠനത്തിന് വേണ്ടിയായത് കൊണ്ടാവും എൻ്റെ ആഗ്രഹത്തിന് ഉപ്പ നല്ല സപ്പോർട്ട് തന്നു.
പരീക്ഷ കഴിഞ്ഞു കിട്ടിയ ചെറിയ ഒരു അവധിയിൽ ഞാനും ഉപ്പയും അമിറ്റി വരെ പോകാൻ ഒരുങ്ങി. കോഴിക്കോട് വരെ മാത്രം ട്രെയിനിൽ പോയിട്ടുള്ള എനിക്ക് എന്തെന്നില്ലാത്ത സന്തോഷം. ഡൽഹി യാത്ര! രണ്ട് ദിവസം ട്രെയിനിൽ, എറണാകുളം വരെ പോലും പോകാത്ത എനിക്ക് സന്തോഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
(തുടരും)

Pwoli...
ReplyDelete