Posts

തുടക്കം (ഭാഗം 2)

വീട്ടിൽ നിന്ന് വെറും 8 കിലോമീറ്റർ അകലെ തിരുവങ്കോട് മൂന്നോളം സിനിമ തീയേറ്റേഴ്സ് ഉണ്ടായിട്ടും ആദ്യമായി ഞാൻ തിയേറ്ററിൽ പോയി ഒരു സിനിമ കാണുന്നത് 20 വയസ്സിന് ശേഷമാണ്. വിശ്വസിക്കാൻ അല്പം പ്രയാസം കാണും. 20 വയസ്സ് വരെ ഒരു തവണ പോലും തിയേറ്ററിൽ പോകാത്ത ആരെങ്കിലും ഉണ്ടാവുമോ അല്ലെ? പക്ഷെ ഞാൻ ഒരിക്കലും പോകില്ല എന്ന് ഉറപ്പിച്ചതായിരുന്നു, എല്ലാം അവൻ തിരുത്തി. ഇംതിയാസ് മാലിക്, ഫ്രം സിർനഗർ. ടൈപ്പിങ് മിസ്റ്റേക്ക് അല്ല. ശ്രീനഗർ എന്ന് നമ്മെളെല്ലാം പറയുന്ന ജമ്മു-കാശ്മീർ തലസ്ഥാനം കാശ്മീരികളുടെ വായിൽ സിർനഗർ ആണ്. പറഞ്ഞു വരുന്നത്, നല്ലൊരു സുഹൃത്തിന് നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിയും. ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടും നാം ഓരോരുത്തരും ഈ ചെറിയ ലൈഫിൽ എന്തെല്ലാം ചെയ്യുന്നു, ഓരോ നിമിഷവും എങ്ങനെ ചെലവഴിക്കുന്നു എന്നതെല്ലാം വിലയിരുത്താൻ ഒരുപക്ഷെ എൻ്റെ കഥക്ക് കഴിയും. ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ സാധ്യതയില്ലാത്ത പലതും നല്ലൊരു സുഹൃത്ത് ഉണ്ടെങ്കിൽ ചെയ്യാൻ കഴിയും. നമുക്ക് കഴിയില്ല എന്ന് കരുതുന്ന പലതും നല്ലൊരു സുഹൃത്തിൻറെ സപ്പോർട് ഉണ്ടെങ്കിൽ നിസ്സാരമാണെന്ന് എൻ്റെ അനുഭവം എന്നെ പഠിപ്പിച്ചു. ജീവിതത്തിൽ ആദ്യമായി ഇര

തുടക്കം (ഭാഗം 1)

പ്ലസ്ടു പഠിക്കുമ്പോൾ തന്നെ ഉള്ള ഒരു ആഗ്രഹമായിരുന്നു എംബിഎ എടുത്ത് വലിയ ഒരു ബിസിനസ്സുകാരണനാകണം എന്ന്. ഈ ആഗ്രഹമാണ് സത്യത്തിൽ എല്ലാത്തിന്റെയും തുടക്കം. ഈ ആഗ്രഹം കാരണമാണ് പ്ലസ്‌ടുവിന് ശേഷം ഞാൻ ഒരു ബിസിനസ് ഡിപ്ലോമ തിരഞ്ഞെടുത്തത്. യുകെയിൽ പോയി ഡിപ്ലോമയുടെ തുടർച്ചയായി എംബിഎ ചെയ്യാനുള്ള ഒരു എളുപ്പവഴി കൂടി ആയിരുന്നു അത്. യുകെയിൽ സ്റ്റുഡന്റ് വിസയിൽ പോവാൻ ചെലവ് അല്പം കൂടുതലാണെന്നറിയാമായിരുന്നു. പക്ഷെ കോഴ്സ് കഴിഞ്ഞുള്ള രണ്ട് വർഷത്തെ കാലാവധിയിൽ അവിടെ പാർടൈം ജോലി ചെയ്താൽ തന്നെ ചെലവായതിന്റെ പത്തിരട്ടി സമ്പാദിക്കാമെന്ന് അറിയുന്നത് കൊണ്ടാണ് ഒരു കൈ നോക്കാമെന്ന് വെച്ചത്. പക്ഷെ ഡിപ്ലോമ സമയത്ത് യുകെ അവരുടെ വിസ വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ കൊണ്ട് വന്നു. നിർഭാഗ്യവശാൽ തികച്ചും പ്രതികൂലമായ ചില പുതിയ തീരുമാനങ്ങൾ. കോഴ്സ് കഴിഞ്ഞുള്ള രണ്ട് വർഷത്തെ വിസ കാലാവധി എടുത്തു കളഞ്ഞിരിക്കുന്നു. അതായത് കോഴ്സ് കഴിഞ്ഞ ഉടനെ നാട്ടിലേക്ക് തിരിക്കേണ്ടി വരും. പാർടൈം ജോലി ചെയ്ത അവിടെ നിൽക്കാൻ കഴിയില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഫുൾടൈം ജോലി ലഭിക്കാനുള്ള സാധ്യത വളരെ കുറവായത് കൊണ്ടും ഞാൻ പിന്നെ കൂടുതൽ ആലോചിക്കാതെ യുകെ എംബിഎ എന്ന സ്വ